Surprise Me!

പാന്റിന്റെ സിബ്ബ് അഴിച്ച് പ്രതിഷേധിച്ച് അലൻസിയർ | Oneindia Malayalam

2017-11-16 632 Dailymotion

Actor Alencier ley Lopez protests against Chief Minister Pinarayi Vijayan and Thomas Chandy. <br /> <br />തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ നിലപാടറിയിച്ച് നടൻ അലൻസിയറിൻറെ വ്യത്യസ്തമായ പ്രതിഷേധം. ഷൂട്ടിങ് ലൊക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാൻറിൻറെ സിപ് തുറന്നിട്ടാണ് അലൻസിയർ പ്രതിഷേധിച്ചത്. രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതെന്നും അലൻസിയർ പറഞ്ഞു. തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ തന്നെ നാണക്കേടാണ്. തോമസ് ചാണ്ടി പൊതുസമൂഹത്തോടെ ഇതുവരെ എന്താണോ ചെയ്തത് അത് മാത്രമാണ് തൻറെ പ്രതിഷേധത്തിന് കാരണമെന്ന് അലൻസിയർ പറയുന്നു. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഭീഷണി മുഴക്കിയതിന് എതിരെ നടത്തിയ പ്രതിഷേധമാണ് അലൻസിയറുടേതായി ഏറ്റവുമൊടുവിൽ ശ്രദ്ധിക്കപ്പെട്ടത്. തന്റെ കണ്ണിന് ബിജെപി നേതാവിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം വേണം എന്നാവശ്യപ്പെട്ടായിരുന്നു അലന്‍സിയര്‍ രംഗത്ത് വന്നത്. കണ്ണ് കെട്ടി അലന്‍സിയര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. <br />

Buy Now on CodeCanyon